Sree Narayana Guru Jayanthi Greetings ശ്രീ നാരായണ ഗുരു ജയന്തി ആശംസകൾ

SBTrendZ Fashion Hub
By -
0
ശ്രീനാരായണ ഗുരു
--------------------------------------------------------------------
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കേരള നവോദ്ധാനത്തിന്റെ പിതാവ് എന്നാണ് ശ്രീ നാരായണ ഗുരു വിശേഷിപ്പിക്കപ്പെടുന്നത്. ദുഷിച്ച ജാതിവ്യവസ്ഥയുടെ വ്യവസ്ഥകളും തീണ്ടലും തൊടീലും അന്ധവിശ്വാസങ്ങളും കാരണം പിന്നോക്ക വിഭാഗക്കാർ പലതരത്തിലുള്ള സാമൂഹിക ദുരിതം അനുഭവിക്കുന്ന ഒരു കാലഘട്ടത്തിലാണ് ശ്രീനാരായണഗുരുവിന്റെ ജനനം. മുൻ തിരുവിതാംകൂറിൽ ഇപ്പോഴത്തെ തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ഗ്രാമത്തിൽ വയൽവാരം വീട്ടിലാണ് 1856 ഓഗസ്റ്റ് 28ന് ശ്രീനാരായണഗുരു ജനിച്ചത്. പിതാവ് മാടൻ ആശാൻ മാതാവ് കുട്ടിയമ്മ യഥാർത്ഥ പേര് നാരായണൻ എന്നായിരുന്നു. അനുജത്തി മാരായിരുന്നു കൊച്ചു, തേവി, മാതാ എന്നിവർ. 

ഔപചാരിക വിദ്യാഭ്യാസത്തിനു തൊട്ടടുത്ത സ്കൂളിൽ ചേർന്നു. സ്കൂളിലെ പഠനത്തിനു പുറമേ അച്ഛനും അമ്മാവനും തമിഴ് സംസ്കൃതം മറ്റു പരമ്പരാഗത വിഷയങ്ങളിൽ അറിവ് പകർന്നു. കുമ്മമ്പള്ളി രാമൻപിള്ള ആയിരുന്നു ആശാന്റെ ഗുരു. പഠനം പൂർത്തിയാക്കിയ ശേഷം വീടിനു സമീപമുള്ള വിദ്യാലയത്തിൽ അധ്യാപകനായി അങ്ങനെ നാണു ആശാൻ ആയി. ഒരു പാരമ്പര്യവൈദ്യൻറ്റെ മകളായ കാളി അമ്മയുമായി നാണു ആശാൻ വിവാഹം നടന്നെങ്കിലും അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതത്തെക്കുറിച്ച് ജീവചരിത്രത്തിൽ വിശദമായ പരാമർശങ്ങൾ ഇല്ല. ചട്ടമ്പിസ്വാമികളെ അണിയൂർ ക്ഷേത്രത്തിൽ വച്ച് കണ്ടുമുട്ടുക ഉണ്ടായി ചട്ടമ്പിസ്വാമികൾ നാണുവാശാനെ തന്റെ ഗുരുവായ തൈക്കാട് അയ്യയുടെ സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി തൈക്കാട് അയ്യയിൽ നിന്നാണ് യോഗയുടെ പാഠങ്ങൾ പഠിച്ചത്. തുടർന്ന് മരുത്വാമല യിലേക്ക് പോയി അവിടെ പിള്ളത്തടം ഗുഹയിൽ താമസിച്ച വർഷങ്ങൾ നീണ്ട ഏകാന്ത ജീവിതവും ധ്യാനം നടത്തി അതിലൂടെ അദ്ദേഹത്തിന് ആത്മീയ ഉന്നതി പ്രാപ്തം ആയി

ശ്രീ ശങ്കരാചാര്യരുടെ അദ്വൈത വേദാന്തം മുറുകെ പിടിച്ചു , പ്രവൃത്തി പഥത്തില്‍ അതിന്‍റെ നന്മയെ സ്വാംശീകരിച്ച് പ്രചരിപ്പിച്ചു , അതിലൂടെ അധസ്ഥിത വിഭാഗങ്ങളെ അവരുടെ കൂടെ നിന്ന് മുന്നോക്ക ധാരയിലേക്ക് ഉയര്‍ത്തി കൊണ്ട് വന്ന സന്യാസി ശ്രേഷ്ട്ടന്‍ ആയിരുന്നു ശ്രീ നാരായണ ഗുരു..ശ്രീ നാരായണ്‍ ഗുരുവിന്‍റെ ഓരോ കൃതികളും പഠിക്കുന്നവര്‍ക്ക് സുവ്യക്തമായി മനസ്സിലാകാവുന്ന കാര്യമാണ് ഓരോ വരികളിലും തുടിച്ചു നില്‍ക്കുന്ന അദ്വൈത വേദാന്തത്തിന്‍റെ മഹിമ. മനോഹരമായ എന്നാല്‍ സരളമായ ഭാഷാശൈലിയില്‍ കാവ്യാത്മകമായി വേദാന്ത തത്വങ്ങള്‍ വര്‍ണ്ണിച്ചിരിക്കുന്നത് പലപ്പോഴും അത്ഭുതം ഉളവാക്കുന്നവയാണ്..ഗുരുവിന്‍റെ വ്യക്തി പ്രഭാവത്തിന്‍റെ പിന്നിലെ ഉജ്വല ശക്തി ഭാരതീയ ആത്മീയ ദര്‍ശനങ്ങളുടെ അവസാന വാക്കായ അദ്വൈത വേദാന്തം ആയിരുന്നു അദ്വൈത തത്വങ്ങളെ അധസ്ഥിത വിഭാഗത്തിന്‍റെ ഉന്നമനത്തിനായി ചെയ്യുന്ന പ്രവൃത്തികളുടെ ആധാരമാക്കി മാറ്റാന്‍ ശ്രീ നാരായണ ഗുരുവിനു ഒരു പക്ഷെ മറ്റാരെക്കാളും അധികം സാധിച്ചു എന്നു വേണം കരുതാന്‍. വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച ഗുരുവിന്‍റെ തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും ജനങ്ങളെ അദ്ധേഹത്തിലേക്ക് വന്‍ തോതില്‍ ആകര്‍ഷിച്ചു. 1888 ‍ അരുവിപ്പുറത്തു സ്ഥാപിച്ച ശിവക്ഷേത്രം ആരാധനാലയങ്ങളില്‍ നിലനിന്നിരുന്ന ജാതീയമായ അയിത്തത്തിനെതിരെ ജ്വലിക്കുന്ന ചരിത്രം ആയി മാറി. ബ്രാഹ്മണർ ചെയ്തിരുന്ന പ്രതിഷ്ഠാകർമ്മം ഒരു ഈഴവ സമുദായഅംഗം ചെയ്തതിനെ യാഥാസ്ഥിതികർ ചോദ്യംചെയ്തു "നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെ ആണ്" എന്നായിരുന്നു ഗുരുവിന്റെ മറുപടി ഇതിനെ അരിവിപ്പുറം വിപ്ലവം എന്നും വിശേഷിപ്പിക്കപ്പെടുന്നു. നൂറ്റാണ്ടുകളായി അധകൃത സമുദായാംഗങ്ങൾ ക്ഷേത്രപ്രവേശന നിഷിദ്ധമായിരുന്ന വ്യവസ്ഥകളും വിശ്വാസങ്ങളാണ് ഗുരുതന്നെ പ്രതിഷ്ഠയിലൂടെ തച്ചുതകർത്ത്. "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് "എന്ന് എഴുതിവച്ചിരിക്കുന്നത് അരുവിപ്പുറം ക്ഷേത്ര ഭിത്തിയിൽ ആണ്. ശിവഗിരി ക്ഷേത്രത്തോടനുബന്ധിച്ച് ആശ്രമവും സംസ്‌കൃത പാഠശാലയും ഗുരു സ്ഥാപിച്ചു. അരുവിപ്പുറത്ത് ബലികർമ്മാദികൾ നടത്തുന്നതിന് മേൽനോട്ടംവഹിച്ചുവന്ന 'വാവൂട്ടുസഭ' യെ അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരിൽ രജിസ്റ്റർ ചെയ്തുകൊണ്ട് സംഘടനാ സന്ദേശവും ഗുരു നൽകി. കേരളത്തിലെ വിവിധ സ്ഥലങ്ങളിലും വിദേശങ്ങളിലും ശ്രീ നാരായണഗുരു ക്ഷേത്രപ്രതിഷ്ട നടത്തിയിട്ടുണ്ട്. ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-ൽ ഗുരുവിന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു.
.

ശ്രീനാരായണഗുരുസ്വാമികളുടെ ആദ്ധ്യാത്മികജീവിതം തികച്ചും ഭാരതീയ ധര്‍മ്മശാസ്ത്രങ്ങള്‍അനുശാസിക്കും വിധമുള്ള പദ്ധതിയില്‍തന്നെയായിരുന്നു. പരമഭട്ടാരകശ്രീ ചട്ടമ്പിസ്വാമികളാല്‍ ദീക്ഷിതനായി ബാലസുബ്രഹ്മണ്യന്‍റെ സഗുണോപാസനയും പിന്നീട് യോഗമാര്‍ഗ്ഗവും ഒടുവില്‍ ആത്മസാക്ഷാത്കാരരൂപമായ ബ്രഹ്മവിദ്യയിലും എത്തി നിന്ന ഉപാസനാകാണ്ഡമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ശങ്കരാദ്വൈതത്തിന്റെയും ശൈവസിദ്ധാന്തമതത്തിന്റെയും സമന്വയം ഗുരുപരമ്പരയാ അദ്ദേഹത്തില്‍ സിദ്ധിച്ചിട്ടുണ്ട്. സഗുണപരവും അദ്വൈതപരവുമായ ശൈവദര്‍ശനങ്ങള്‍ അദ്ധേഹത്തിന്റെ കൃതികളില്‍ കാണാം. ഒപ്പംതന്നെ ശ്രുതിയുക്ത്യനുഭവപ്രമാണങ്ങളുടെ പിന്‍ബലമുള്ള ശങ്കരദര്‍ശനവും അദ്ദേഹത്തിന്റെ മഹത്തായ കൃതികളില്‍ ദൃശ്യമാണ്. ശിവപ്രതിഷ്ഠ ശൈവസിദ്ധാന്തത്തെയും കണ്ണാടിപ്രതിഷ്ഠ ശാങ്കരാദ്വൈതത്തെയും പ്രതിനിധീകരിക്കുന്നു എന്ന് തന്നെ പറയാം. അതിനു അടിസ്ഥാനം വൈദികമായ ശ്രുതിയും ദ്രാവിഡമായ ശൈവസിദ്ധാന്തവുമാണ്. രണ്ടും ഒരേതത്വത്തിന്റെ വിവിധ അവതരണങ്ങള്‍ എന്ന സത്യം പലപ്പോഴും നാം മറന്നു പോകുന്നു.

യുക്തിക്കു നിരക്കാത്ത അന്ധവിശ്വാസങ്ങള്‍ക്കും ,പ്രാകൃതമായ അനാചാരങ്ങള്‍ക്കും , ജാതീയ വേര്‍തിരിവിനും , സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ ,കിരാതമായ മറ്റനവധി സമ്പ്രദായങ്ങള്‍ എന്നിവയ്ക്കെല്ലാം എതിരെ നാരായണ ഗുരുവിന്‍റെ തീഷ്ണമായ പ്രവര്‍ത്തനങ്ങള്‍ വളരെവേഗം വിജയം കൈവരിച്ചു..താഴ്ന്ന വിഭാഗം കരുതപ്പെട്ടിരുന്ന വര്‍ഗങ്ങളെ ഉയര്‍ത്തി കൊണ്ട് വന്ന തുല്യത ബോധം അവരില്‍ നിറക്കാന്‍ അദ്ദേഹത്തിന്‍റെ വാക്കുകളും പ്രവൃത്തികളും സഹായകങ്ങള്‍ ആയി. താണ ജാതിക്കാര്‍ക്ക് വഴിനടക്കാനും ,ആരാധിക്കാനും തുടങ്ങി അനവധി വിപ്ലവ സമരങ്ങള്‍ അദേഹത്തിനു കീഴില്‍ ഉടലെടുത്തു. അദ്ദേഹത്തിന്റെ സാംസ്‌ക്കാരിക പ്രവർത്തനം ഏതെങ്കിലും ജാതിയിലോ മതത്തിലോ ഒതുങ്ങി നിന്നില്ല. അന്നത്തെ പല സാമൂഹിക പ്രവര്‍ത്തകര്‍ ഒട്ടുമിക്കവരു ഗുരുവിന്‍റെ ഉപദേശങ്ങളുടെ പിന്‍പറ്റി പ്രവര്‍ത്തന മേഖലയെ വിപുലീകരിക്കുകയും ചെയ്തു പോന്നു. 1920-ൽ മുട്ടത്തുറയിൽ വച്ചു ചേർന്ന സമ്മേളനത്തിൽ പുലയരുടെ അഭ്യുന്നതിക്ക്‌ പല മാർഗ്ഗങ്ങളും നിർദ്ദേശങ്ങളും അദ്ദേഹം നല്‍കിയതില്‍ പിന്നെ പുലയ സമുദായനേതാവായ അയ്യങ്കാളി ഗുരുവിന്‍റെ ഉപദേശം കര്‍മ്മ മാര്‍ഗമാക്കി മാറ്റി പ്രവര്‍ത്തനം വ്യാപിപ്പിച്ചു.. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണ്. സംസ്കൃതത്തിലും, മലയാളത്തിലുമായി അനേകം കൃതികൾ ഇതിനിടയില്‍ അദ്ദേഹം രചിച്ചു. 

ഗുരു പ്രതിഷ്ട്ട നിര്‍വഹിച്ച ചില ക്ഷേത്രങ്ങള്‍ 

അരുവിപ്പുറം ശിവക്ഷേത്രം- കൊല്ലവര്‍ഷം 1063 
• ചിറയിന്‍കീഴ്‌ വക്കം വേലായുധന്‍ കോവില്‍- കൊല്ലവര്‍ഷം 1063
• വക്കം പുത്തന്‍നട ദേവേശ്വര ക്ഷേത്രം- കൊല്ലവര്‍ഷം 1063
• മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1063 കുംഭം
• ആയിരം തെങ്ങ്‌ ശിവക്ഷേത്രം- കൊല്ലവര്‍ഷം 1067
• കുളത്തൂര്‍ കോലത്തുകര ശിവക്ഷേത്രം - കൊല്ലവര്‍ഷം 1068
• വേളിക്കാട്‌ കാര്‍ത്തികേയക്ഷേത്രം - കൊല്ലവര്‍ഷം 1068 മീനം
• കായിക്കര ഏറത്ത്‌ സുബ്രഹ്മണ്യന്‍ ക്ഷേത്രം - കൊല്ലവര്‍ഷം 1609
• കരുനാഗപ്പളളി കുന്നിനേഴത്ത്‌ ഭഗവതിക്ഷേത്രം - കൊല്ലവര്‍ഷം 1070
• മുട്ടയ്‌ക്കാട്‌ കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം - കൊല്ലവര്‍ഷം 1071 വൃശ്ചികം
• മുത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം കൊല്ലവര്‍ഷം -1078
• കുമരകം ശ്രീകുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം - കൊല്ലവര്‍ഷം 1080
• തലശ്ശേരി ജഗന്നാഥക്ഷേത്രം - കൊല്ലവര്‍ഷം 1083 കുംഭം
• കോട്ടാര്‍ ഗണപതിക്ഷേത്രം - കൊല്ലവര്‍ഷം 1084 മീനം
• ഇല്ലിക്കല്‍ കമ്പിളിങ്ങി അര്‍ദ്ധനാരീശ്വര ക്ഷേത്രം- കൊല്ലവര്‍ഷം 1084 മീനം
• കോഴിക്കോട്‌ ശ്രീകണേ്‌ഠശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1085 മേടം ( ഈ ക്ഷേത്രത്തിന് തറക്കല്ലിട്ടത് ആനി ബസന്റ് ആണ് )
• മംഗലാപുരം ഗോകര്‍ണനാഥക്ഷേത്രം- കൊല്ലവര്‍ഷം 1085 കുംഭം
• ചെറായി ഗൗരീശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1087 മകരം
• ശിവഗിരി ശാരദാമഠം- കൊല്ലവര്‍ഷം 1087 മേടം
• അരുമാനൂര്‍ ശ്രീ നയിനാര്‍ദേവക്ഷേത്രം- കൊല്ലവര്‍ഷം 1088
• അഞ്ചുതെങ്ങ്‌ ശ്രീ ഞ്ജാനേശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1090 മീനം
• ചെങ്ങന്നൂര്‍ സിദ്ധേശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1090
• പളളുരുത്തി ശ്രീഭവാനി ക്ഷേത്രം ---കൊല്ലവര്‍ഷം 1091 കുംഭം
• കണ്ണൂര്‍ ശ്രീസുന്ദരേശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1091
• കൂര്‍ക്കഞ്ചേരി മഹേശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1092 ചിങ്ങം
• പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രം - കൊല്ലവര്‍ഷം 1094 കുംഭം
• കാരമുക്ക്‌ ശ്രീ ചിദംബര ക്ഷേത്രം(ദീപപ്രതിഷ്‌ഠ)- കൊല്ലവര്‍ഷം 1096 ഇടവം
• മുരുക്കുംപുഴ കാളകണേ്‌ഠേശ്വര ക്ഷേത്രം ( സത്യം, ധര്‍മം,ദയ, ശാന്തി എന്നെഴുതിയ പ്രഭ)- കൊല്ലവര്‍ഷം 1097
• പാണാവളളി ശ്രീകണ്‌ഠേശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1098 മിഥുനം
• പാര്‍ളിക്കാട്‌ ബാലസുബ്രഹ്മണ്യക്ഷേത്രം- കൊല്ലവര്‍ഷം 1101 മീനം
• എട്ടപ്പടി ആനന്ദഷണ്‍മുഖക്ഷേത്രം - കൊല്ലവര്‍ഷം 1102 ഇടവം 23.
• കളവം കോട്‌ അര്‍ധനാരീശ്വരക്ഷേത്രം ( "ഓം' എന്ന്‌ മത്സ്യത്തില്‍ ആലേഖനം ചെയ്ത നീലക്കണ്ണാടി)- കൊല്ലവര്‍ഷം 1102 ഇടവം 31. 
• വെച്ചല്ലൂര്‍ ഉല്ലല ഓങ്കാരേശ്വര ക്ഷേത്രം- (കണ്ണാടിപ്രതിഷ്‌ഠ)- കൊല്ലവര്‍ഷം
• പ്രസിദ്ധമായ കോട്ടയം നാഗമ്പടം ശിവക്ഷേത്രം - കൊല്ലവര്‍ഷം 1083
• പാലക്കാട്‌ യാക്കര വിശ്വേശ്വര ക്ഷേത്രം - കൊല്ലവര്‍ഷം 1083
. വൈക്കം താലൂക്കിലെ ഉല്ലല എന്ന സ്ഥലത്താണ് രണ്ടാമത്തെ കണ്ണാടി പ്രതിഷ്ഠ ഗുരു ചെയ്തത്

ഏതാണ്ട് 20 ശിവക്ഷേത്രങ്ങളും 4 ദേവീക്ഷേത്രങ്ങളും  6 സുബ്രഹ്മണ്യക്ഷേത്രങ്ങളും  വിഗ്രഹങ്ങൾ ഇല്ലാത്ത രണ്ടു ക്ഷേത്രങ്ങളും ഗുരു സ്ഥാപിച്ചു. 

വിഗ്രഹപ്രതിഷ്ഠ യിലൂടെ സാമൂഹിക വിപ്ലവത്തിന് തിരികൊളുത്തിയ ശ്രീനാരായണഗുരു ഒരിക്കൽ പറഞ്ഞു ഇനിയും ക്ഷേത്ര നിർമ്മാണം അല്ല വിദ്യാലയ നിർമ്മാണമാണ് ഒരു ജനതയ്ക്ക് വേണ്ടത് പ്രധാന ദേവാലയം വിദ്യാലയം തന്നെയാകണം.

കരിങ്കല്ലിൽ തുടങ്ങി കണ്ണാടിയിൽ അവസാനിച്ച ക്ഷേത്രപ്രതിഷ്ഠ കളിലൂടെ ഈശ്വരാരാധന പുതിയ പരിവേഷങ്ങൾ പരിചയപ്പെടുത്തുകയും സാമൂഹിക ഉന്നമനം തടസ്സ പെടുത്തി നിന്നിരുന്ന ജാതിയുടെ മതിൽക്കെട്ടുകൾ ക്കപ്പുറം മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന സന്ദേശവുമായി മഹത്വം ഉദ്ഘോഷിക്കുന്ന ചെയ്തു ശ്രീനാരായണഗുരു. വിദ്യാലയങ്ങളും ഗ്രന്ഥശാലകളും സ്ഥാപിക്കാൻ നേതൃത്വം നൽകി. വിവാഹം മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് അനാവശ്യ ചടങ്ങുകൾ പരിഷ്കരിക്കുകയും.വിവാഹ വേദിയിൽ പെങ്ങൾ പുടവ കൊടുക്കുന്ന പതിവിനു വിപരീതമായി വധൂവരന്മാർ അഭിമുഖമായി ഇരുന്നു പരസ്പരം മാലയിട്ട് വരിക്കുന്ന പതിവ് നിലവിൽവന്നു.അദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ ബഹുഭാര്യാത്വം ബഹുഭർത്തൃത്വം മരുമക്കത്തായം എന്നിവയും അനാകർഷകമായ തുടങ്ങി. വിദ്യാഭ്യാസത്തിലൂടെ മാന്യമായി ജോലി സമ്പാദിക്കാനും വ്യവസായങ്ങൾ ആരംഭിച്ച സാമ്പത്തികമായി ഉന്നമനം നേടാനും അതുവഴി വിദ്യാഭ്യാസപരവും സാമ്പത്തികവുമായ രംഗങ്ങളിൽ മുന്നേറ്റം മുന്നേറാനും സമുദായങ്ങളുടെ സ്വാമി ആഹ്വാനം ചെയ്തു. 

ഗുരു സ്ഥാപിച്ച അരുവിപ്പുറം ക്ഷേത്രയോഗം ആണ് പിൽക്കാലത്ത് ശ്രീനാരായണ ധർമ്മപരിപാലനയോഗം സ്ഥാപിക്കാൻ പ്രേരണയായത് താഴെതട്ടിൽ ശാഖ യൂണിയൻ ഏറ്റവും മുകളിൽ യോഗം എന്ന നിലയിലാണ് പ്രസ്ഥാനത്തിന്റെ ഘടന. യോഗ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചത് ഡോക്ടർ പൽപ്പു ആണ്. 1903 മെയ് 15-നാണ് ശ്രീനാരായണ ധർമ്മപരിപാലനയോഗം രജിസ്റ്റർ ചെയ്യപ്പെട്ടത്. ശ്രീനാരായണഗുരു ആജീവനാന്ത അധ്യക്ഷൻ ആണ്. ആദ്യ സെക്രട്ടറി കുമാരനാശാൻ ആയിരുന്നു. എസ്എൻഡിപി യോഗത്തിന് പ്രഥമ വാർഷിക സമ്മേളനം നടന്നത് അരുവി പുറത്താണ്. ആസ്ഥാനം കൊല്ലത്താണ് 1904 വിവേകോദയം കുമാരനാശാന്റെ നേതൃത്വത്തിൽ എസ്എൻഡിപിയുടെ മുഖപത്രമായി പ്രസിദ്ധീകരിക്കപ്പെട്ടു. ഇപ്പോൾ യോഗനാദം എന്ന പേരിൽ അറിയപ്പെടുന്നു. ആർ ശങ്കർ സെക്രട്ടറിയായി എസ്എൻ ട്രസ്റ്റ് രജിസ്റ്റർ ചെയ്യപ്പെട്ടത് 1949 ലാണ്. ശ്രീനാരായണഗുരുവിനെ പിൻഗാമി നിർദ്ദേശിച്ചിരുന്നത് ബോധാനന്ദ സ്വാമികളുടെ ആണ് ബോധാനന്ദ സ്വാമി യുടെ യഥാർത്ഥ പേര് വേലായുധൻ എന്നാണ്. 

1928 സെപ്തംബർ 20ന് ഗുരു ശിവഗിരി സമാധി ആയതിനുശേഷം 1929 മുതൽ 1933 വരെയും മാധവൻ വൈദ്യർ ആരാണ് രണ്ടാമത്തെ പ്രസിഡണ്ടായി പ്രവർത്തിച്ചത് രണ്ടാമത്തെ സെക്രട്ടറി കൃഷ്ണനാണ്. എസ്എൻഡിപി യോഗത്തിന് ഏറ്റവും കൂടുതൽ ശാഖകളുള്ള ജില്ല തൃശ്ശൂരാണ്. 

ഗുരുവിന്റെ ശിഷ്യനായ ആദ്യ യൂറോപ്യൻ ആണ് ഏണസ്റ്റ് കിർക്ക്. അദ്ദേഹം സന്ദർശിച്ചിട്ടുള്ള ഒരേയൊരു വിദേശ രാജ്യമാണ് ശ്രീലങ്ക. രണ്ടു തവണ സന്ദർശിച്ചു. 

1916 ഗുരു പ്രബുദ്ധ കേരളത്തിൽ ഇപ്രകാരം എഴുതി നാം ജാതിഭേദം വിട്ട് ഇപ്പോൾ ഏതാനും സംവത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു എന്നിട്ടും ചില പ്രത്യേക വർഗ്ഗക്കാർ നമ്മെ അവരുടെ വർഗത്തിൽപെട്ട ആയി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അത് ഏതു ആയാൽ നമ്മുടെ വാസ്തവത്തിൽ വിരുദ്ധമായ ധാരണയ്ക്ക് ഇട് വന്നിട്ടുണ്ടെന്നും നാം അറിയുന്നു നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല നമ്മുടെ ശിഷ്യ വർഗ്ഗത്തിൽ നിന്നും മേൽപ്രകാരം ഉള്ളവരെ മാത്രമേ നമ്മുടെ പിൻഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാശ്രമത്തിൽ ചേർത്തിട്ടുള്ളു എന്നും മെയിലിൽ ചേർക്കുക ഉള്ളൂ എന്ന് വ്യക്തമാക്കുന്നു. യോഗത്തിന് നിശ്ചയങ്ങൾ നാമറിയാതെ പാസാക്കുന്നത് കൊണ്ടും യോഗത്തിന് ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതുകൊണ്ടും യോഗത്തിന് ജാതി അഭിമാനം വർദ്ധിച്ചുവരുന്നത് കൊണ്ടു മുൻപൊക്കെ യോഗം മനസ്സിൽ നിന്നും വിട്ടു പോയതുപോലെ ഇപ്പോൾ വാക്കിൽ നിന്നും യോഗത്തെ വിട്ടിരിക്കുന്നു... 

കൃതികൾ 

ഗുരു തമിഴ് മലയാളം സംസ്കൃതം ഭാഷ കളിൽ ഏകദേശം അറുപതോളം കൃതികൾ ഗുരു രചിച്ചിട്ടുണ്ട്.
മലയാളത്തിൽ രചിച്ച കൃതികളിൽ പ്രധാനപ്പെട്ടവയാണ് അദ്വൈതദീപിക, അനുകമ്പാദശകം, അറിവ്, ആത്മോപദേശശതകം, ഭദ്രകാളി അഷ്ടകം, ചിജ്ജഡചിന്തനം, ദൈവചിന്തനം, ദൈവദശകം, ജാതി ലക്ഷണം, ജാതി നിർണ്ണയം, ജീവകാരുണ്യ പഞ്ചകം, സ്വാനുഭാവഗീതി എന്നിവ. 
സംസ്കൃത രചനകളാണ് ആശ്രമം, ഭദ്രകാളി അഷ്ടകം, ചരമ ശ്ലോകങ്ങൾ, ബ്രഹ്മവിദ്യാപഞ്ചകം, ചിദംബരാഷ്ടകം, ദർശനമാല, ധർമ്മം, ജനനി നവ മഞ്ജരി, ഹോമമന്ത്രം, മുനിചര്യ പഞ്ചകം, നിർവൃതി പഞ്ചകം, ശ്ലോകത്രായി, ശ്രീവാസുദേവാഷ്ടകം, വേദാന്തസൂത്രം, വിനായകാഷ്ടകം
തേവാരപ്പതി കാരങ്ങൾ തമിഴിലും, ഈശോവാസ്യോപനിഷത്ത്, ഒഴിവിൽ ഒടുക്കം തിരുകുറൽ എന്നിവ വിവർത്തനങ്ങളും ആണ്. 
ആദ്യരചന ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ആണ്. അദ്വൈത വേദാന്ത തത്വങ്ങൾ വളരെ വ്യക്തമായി ആവിഷ്കരിക്കുന്ന കൃതിയാണ് ദർശനമാല. 
അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം എന്നത് ആത്മോപദേശശതകത്തിൽ 1897 ലാണ് ആത്മോപദേശശതകം രചിക്കപ്പെട്ടത്. ഒരു ജാതി ഒരു മതം ഒരു ദൈവം ഈ വാചകം ഗുരുവിനെ ജാതിമീമാംസ എന്ന കൃതിയിലെ രണ്ടാമത്തെ ലോകത്തിലെ ആദ്യ വരികളാണ്. 1920-ലെ ജന്മദിനത്തിന് ശ്രീനാരായണ ഗുരു നൽകിയ സന്ദേശമാണ് മദ്യം വിഷമാണ് അതുണ്ടാക്കരുത് വിൽക്കരുത് എന്നത്
എല്ലാ മതസ്ഥർക്കും അവരവർ വിശ്വസിക്കുന്ന നാമധാരിയായ ദൈവത്തെ പ്രാർത്ഥിക്കാൻ ഉതകുന്നതാണ് ദൈവദശകം ആലുവയിൽ ഗുരു സ്ഥാപിച്ച സംസ്കൃത പാഠശാലയിൽ കുട്ടികൾക്ക് ആലപിക്കാൻ വേണ്ടി 1914 ലാണ് ഈ കവിത രചിച്ചത്.ദൈവദശകത്തിന്റ 100 ആം വാർഷികം സംസ്ഥാന തലത്തിൽ വിപുലമായി ആഘോഷിക്കുക ഉണ്ടായി. നവമഞ്ജരി അദ്ദേഹം ചട്ടമ്പിസ്വാമികൾക്ക് ആണ് സമർപ്പിച്ചിരിക്കുന്നത്

1925 യിൽ വൈക്കം സത്യാഗ്രഹത്തിന് വിജയത്തോട് അനുബന്ധിച്ച് തിരുവതാംകൂർ സന്ദർശിക്കാനെത്തിയ മഹാത്മാഗാന്ധി ശ്രീനാരായണ ഗുരുവിനെയും സന്ദർശിച്ചിട്ടുണ്ട്

ശ്രീനാരായണഗുരു ഏറ്റവും അധികം ഊന്നല്‍ നല്‍കിയ മേഖലകള്‍ വ്യവസായം, വാണിജ്യം, മതപരിഷ്‌കരണം, വിദ്യാഭ്യാസം, കൃഷി, സ്ത്രീവിദ്യാഭ്യാസം തുടങ്ങിയവയായിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകാനും, സംഘടനകൊണ്ട് ശക്തരാകാനും ആഹ്വാനം ചെയ്യുക മാത്രമല്ല പ്രസ്ഥാനങ്ങള്‍ രൂപീകരിച്ചു പ്രവര്‍ത്തനങ്ങളെ ഉദേശിച്ച രീതിയില്‍ വ്യപിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു . ഭൗതികവും, ആത്മീയവുമായ വികാസമാണ് ഗുരു ലക്ഷ്യമാക്കിയത്. അന്ധവിശ്വാസങ്ങളും ഉച്ചനീചത്വങ്ങളും അജ്ഞതയും പേറിയ കേരള ജനതയെ തട്ടിയുണര്‍ത്തി, ജാതിപരമായ വിദ്വേഷങ്ങള്‍ കൂടാതെ ഒരു സമൂഹമായി മാറാന്‍ പ്രേരിപ്പിച്ചത് ഗുരുവാണ്. വൈക്കം സത്യാഗ്രഹത്തിനും , ഗുരുവായൂര്‍ സത്യാഗ്രഹത്തിനും എല്ലാം നേത്രുത്വ ശക്തിയായി പ്രവര്‍ത്തിച്ച ഗുരുദേവന്‍ കേരള നവോത്ഥാനത്തിന്റെ പിതൃ സ്ഥാനം അലങ്കരിക്കുന്നു.

സമത്വവും , അഹിംസയും ,ആത്മീയ ഭാവവും ,സമഭാവനയും ,തുല്യതാ ബോധവും ജനമനസ്സുകളില്‍ സൃഷ്ട്ടിക്കാന്‍ നാരായണ ഗുരുവിനോളം പോന്ന മറ്റൊരു സാമൂഹിക പരിഷകർത്താവ് വേറെ ഇല്ലതന്നെ... 

1928 സെപ്റ്റംബർ 20 നു ശിവഗിരിയില്‍ വെച്ച് (മലയാളവർഷം 1104 കന്നി 5) അദ്ദേഹം സമാധിയായി.

Post a Comment

0Comments

Post a Comment (0)