വേനല്‍ ചൂട് ആരംഭിക്കുന്നതോടെ ദാഹവും വര്‍ധിക്കും. ചൂടില്‍ നിന്നും ആശ്വാസവും ഒപ്പം ആരോഗ്യവും നിലനിര്‍ത്താന്‍ ഇടയ്ക്കിടെ ജ്യൂസുകളും ഷേക്കുകളും പരീക്ഷിക്കാം. വേനല്‍ ചൂടില്‍ കൂളാകാന്‍ വീട്ടില്‍ തന്നെ ഇതൊന്നു പരീക്ഷിക്കു.
ആവശ്യമുള്ള സാധനങ്ങള്‍
തണ്ണിമത്തന്‍ – 1 കപ്പ് (ചതുര കഷ്ണങ്ങളായി മുറിച്ചത്)
1. നാരങ്ങ നീര് – അര ടീസ്പൂണ്‍
2. തേന്‍ – അര ടീസ്പൂണ്‍
3. ഐസ് ക്യൂബ് – ആവശ്യത്തിന്
4. പുതിനയിലല- 3 എണ്ണം
തണ്ണിമത്തന്‍, നാരങ്ങ നീര്, ഐസ് ക്യൂബ് എന്നിവ മിക്‌സിയില്‍ നന്നായി യോജിപ്പിക്കുക. ഇതിലേക്ക് തേന്‍ ചേര്‍ത്ത് നന്നായി ചേര്‍ത്തിളക്കുക. ശേഷം ഗ്ലാസിലാക്കി പുതിനയില ചേര്‍ത്ത് അലങ്കരിക്കുക. തണ്ണിമത്തന്‍ ലെമണയ്ഡ് തയാര്‍….
Post a Comment
0Comments